യൂത്ത് കോണ്‍ഗ്രസ് വനിതാ ഭാരവാഹിയുടെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവന്റെ പേരിലാണ് വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നത്. സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

വിദേശ നമ്ബറില്‍ നിന്ന് മീനുവിന്റെ സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചതായി പരാതിയില്‍ പറയുന്നു. ആലപ്പുഴ വള്ളികുന്നം സ്വദേശിയുടെ പേരിലുള്ള വിദേശ നമ്ബറാണിത്. മീനുവും വള്ളികുന്നു സ്വദേശിയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക