പൂക്കോട് വെറ്ററിനറി സർവ്വകലാശാല രണ്ടാം വർഷ ബി.വി.എസ്.സി. വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആൻറി റാഗിങ്ങ് കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ വിദ്യാർത്ഥി നേരിടേണ്ടി വന്ന പരസ്യവിചാരണയും അതിക്രൂര മർദനവും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു റിപ്പോർട്ടില്‍. റിപ്പോർട്ട് സംബന്ധിച്ച വാർത്തകള്‍ വന്നതിന് പിറകെ, സിദ്ധാർത്ഥനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഈ പ്രചാരണം തീർത്തും വ്യാജമാണ് എസ്എഫ്ഐ നേതാക്കൾ കേരളത്തിലെ മറ്റൊരു ക്യാമ്പസിൽ നടത്തുന്ന അതിക്രമങ്ങൾ തന്നെയാണ് ദൃശ്യങ്ങളിൽ ഉള്ളത്.

അന്വേഷണം: ഒന്നര മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൻറെ തുടക്കഭാഗത്ത് ഒരു യുവാവ് മറ്റൊരാളെ പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഇയാള്‍ മുഹസിനേ എന്ന് വിളിക്കുന്നതും കേള്‍ക്കാം. സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. കോഴിക്കോട് ഗവണ്‍മെൻറ് ലോ കോളേജില്‍ നടന്ന സംഭവം എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോ കോളേജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡൻറ് മുഹസിനെ എസ്.എഫ്.ഐക്കാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണിതെന്നും സംഭവം നടന്നത് അഞ്ച് മാസങ്ങള്‍ക്ക് മുൻപാണെന്നും വീഡിയോക്ക് ഒരാള്‍ കമൻറ് ചെയ്തിട്ടുണ്ട്. പരിശോധനയില്‍ കോഴിക്കോട് ഗവ. ലോ കോളേജിലെ കെ.എസ്.യുവിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റില്‍ പറയുന്നത് -‘കോഴിക്കോട് ഗവ ലോ കോളേജില്‍ എസ്‌എഫ്‌ഐ നടത്തുന്ന നുണ കഥ പൊളിയുന്നു. യൂണിയൻ പരിപാടി അലങ്കോലമാക്കാൻ കെഎസ്യുക്കാർ സംഘർഷം ഉണ്ടാക്കി എന്നുള്ള തരത്തിലുള്ള ളെശ യുടെ നുണ പ്രചാരണങ്ങളും വെള്ള പൂശലും അവസാനിക്കുന്നില്ല, ജാതി അതിക്ഷേപ കേസില്‍ സസ്പെൻഷനിലുള്ള അഭിഷേക്,മനു വിജയൻ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഇന്നലെ കെഎസ്യു പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്, മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച്‌ സാമൂഹ്യ വിപത്തുകള്‍ ആയിത്തീർന്ന ഇവരെ പോലെ ഉള്ളവരെയും അതിന് നേതൃത്വം കൊടുക്കുന്ന ളെശ എന്ന സംഘടനെയെയും ലോ കോളേജിലെ വിദ്യാർത്ഥികള്‍ തിരിച്ചറിയണം”

വീഡിയോ ചുവടെ

2023 നവംബർ 25-നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, സിദ്ധാർത്ഥൻ മരണപ്പെടുന്നതിനും മാസങ്ങള്‍ക്ക് മുൻപേ തന്നെ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുണ്ട്.ഈ പോസ്റ്റില്‍ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളും പരിശോധിച്ചു. 2023 സെപ്തംബർ ഏഴിനായിരുന്നു എല്‍.എല്‍.ബി. മൂന്നാം വർഷ വിദ്യാർത്ഥി കോളേജ് മെസ്സില്‍ വെച്ച്‌ ജാതി അധിക്ഷേപം നേരിട്ടത്.

ഇത് സംബന്ധിച്ച പരാതിയില്‍ ഏഴംഗ ആന്റി റാഗിംഗ് സ്ക്വാഡ് അന്വേഷണം നടത്തുകയും മനു വിജയൻ, ടി.എം. അഭിഷേക്, പി. വരുണ്‍ എന്നിവർ കുറ്റക്കാരാണെന്ന് റിപ്പോർട്ട് നല്‍കുകയും ചെയ്തു. തുടർന്ന് മൂവരെയും നവംബർ 6 മുതല്‍ പതിനഞ്ച് ദിവസത്തേക്ക് സസ്പൻറ് ചെയ്തിരുന്നു.ഇതിന് ശേഷം നവംബർ 23-ന് ലോ കോളേജില്‍ കെ.എസ്.യു.- എസ്.എഫ്.ഐ. പ്രവർത്തകർ തമ്മില്‍ സംഘർഷം ഉണ്ടായി. തുടർന്നായിരുന്നു നവംബർ 24-ന് കോളേജ് ഹോസ്റ്റലില്‍വച്ച്‌ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന സംഭവം നടന്നത്.

https://www.reddit.com/r/Kerala/comments/1b70ibg/sfi_terrorism_at_kozhikode_govt_law_college/?rdt=58834

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക