എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിതാ ഡോക്ടര്‍ രംഗത്ത്. 2019ല്‍ ഹൗസ് സര്‍ജൻസി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചതായി ഡോക്ടര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വനിതാ ഡോക്ടറില്‍ നിന്നും വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

ഡോക്ടറുടെ പരാതി പോലീസിന് കൈമാറുമെന്നും സൂപ്രണ്ട് പറഞ്ഞു. സീനിയര്‍ ഡോക്ടറിനെതിരെ തൊട്ടടുത്ത ദിവസം മുതിര്‍ന്ന ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിരുന്നതായി വനിത ഡോക്ടര്‍ വ്യക്തമാക്കി. തന്നെ അപമാനിച്ച ഡോക്ടര്‍ നിലവില്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്ഥലം മാറി പോയതോടെയാണ് പോസ്റ്റിട്ടതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക