പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം.

കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30ലേറെ യാത്രക്കാരുണ്ടായിരുന്നു. ഇറക്കത്തില്‍ വെച്ച്‌ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക