
തെരഞ്ഞെടുപ്പ് ഫലം അറിയും മുൻപേ എ.വിജയരാഘവൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്.എടത്തനാട്ടുകര പൊൻപാറയിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. പാലക്കാടിന്റെ നിയുക്ത എം.പിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സിലെഴുതിയിരിക്കുന്നത്.
പൊൻപാറയിലെ 2,3 ബൂത്തുകളുടെ നേതൃത്വത്തിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ബോർഡില്‍ പറയുന്നുണ്ടു.എന്നാല്‍ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.