പെരുമ്ബാവൂരില്‍നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തിയതായി സൂചന. തിങ്കളാഴ്ച വൈകിട്ടുമുതല്‍ കാണാതായ ഒൻപതാംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് പാലക്കാട്ട് കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുള്ളത്. വിവരമറിഞ്ഞ് പെരുമ്ബാവൂര്‍ പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.

പെരുമ്ബാവൂരിനടുത്ത പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും സ്കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് കുടുംബാംഗങ്ങള്‍ പെരുമ്ബാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് പോലീസും ബന്ധുക്കളും ഊര്‍ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുവരും വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക