തൃശൂര്‍: എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ തൃശൂരില്‍ അറസ്റ്റില്‍. തൃശൂര്‍ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോള്‍ സ്വദേശി മെബിന്‍ (29), ചേറൂര്‍ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ടാറ്റു സ്റ്റുഡിയോയുടെ മറവിലായിരുന്നു ലഹരി മരുന്ന് വില്‍പ്പന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക