പാലക്കാട്‌ കുളപ്പുള്ളിയിലെ സമുദ്ര ബാറില്‍ കൂട്ടത്തല്ല്. മദ്യ ലഹരിയിലാണ് സംഘർഷം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ചേർന്ന് ഒരാളെ മർദ്ദിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സംഘർഷം നീണ്ടു.

അടികൊണ്ട ആളെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയി. സംഘർഷം അവസാനിച്ചതിന് ശേഷമാണ് പൊലീസ് എത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. കൂട്ടത്തല്ല് ഉണ്ടായിട്ടും രണ്ട് പൊലീസുകാർ മാത്രമേ എത്തിയുള്ളു എന്നും കണ്ടുനിന്നവർ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക