ഹോട്ടലിലെ കാഷ്യറെ ആക്രമിക്കാൻ ശ്രമിച്ച ദമ്ബതികളെ തടഞ്ഞ മലയാളി യുവാക്കള്‍ക്കെതിരെ ആക്രമണം. ഞായറാഴ്ച 11മണിയോടെ ഗോവയിലെ പോര്‍വോറിലാണ് സംഭവം നടന്നത്. കാഷ്യറെ ദമ്ബതികള്‍ അടിക്കുന്നത് കണ്ട മലയാളി യുവാക്കള്‍ ഇത് തടയാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇവരെയും ആക്രമിക്കുകയായിരുന്നു.

ആക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദമ്ബതികള്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. മലയാളിയായ ശ്യം കൃഷ്ണയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കെതിരെ ക്രിമിനില്‍ കേസ് ഉള്‍പ്പെടെ ചുമത്തിയതായി നോര്‍ത്ത് ഗോവ എസ് പി നിധിൻ വത്സണ്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു യുവതിയും യുവാവും ഹോട്ടലിലെ കാഷ്യറെ ആക്രമിച്ചു. ഇത് കണ്ടാണ് പരാതിക്കാരൻ ക്യാഷറെ രക്ഷിക്കാൻ ശ്രമിച്ചതെന്നും എസ് പി വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ പരാതിക്കാരനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക