വില്‍പനയ്‌ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്ബിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്. പാലക്കാട് അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ മുട്ടകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത് .

വില്‍പനയ്‌ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ വച്ച്‌ അനങ്ങുന്നത് കണ്ടാണ് ആളുകള്‍ ശ്രദ്ധിച്ചത്. തുറന്ന് നോക്കിയപ്പോഴാണ് പായ്‌ക്കറ്റിനുള്ളില്‍ മുട്ടകള്‍ക്ക് പകരം കാടക്കുഞ്ഞുങ്ങളെ കണ്ടത് . സൂര്യതാപം കൂടി വരുന്നതിനനുസരിച്ച്‌ അതിശയമെന്ന് കരുതിയ പലതും ഇനി അനുഭവച്ചറിയേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക