ലുലു ഗ്രൂപ്പ് പാലക്കാട് ആരംഭിക്കുന്ന പുതിയ ഷോപ്പിങ് കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരത്തില്‍ നിന്ന് മാറി കൊച്ചി- സേലം ദേശിയ പാതയോട് ചേര്‍ന്ന് കണ്ണാടിയിലാണ് പുതിയ ലുലു മാള്‍. ഉദ്ഘാടന ദിവസം വൈകിട്ട് മൂന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മാള്‍ ഒരുക്കിയിരിക്കുന്നത്.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പല്‍മാര്‍ക്കറ്റാണ് മാളിലെ ഏറ്റവും വലിയ ആകര്‍ഷണം. പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍, ഗ്രോസറി, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം സെക്ഷനുകളുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തെ വിവിധയിടങ്ങളില്‍ നിന്ന് ഇറക്കുമതി ആഗോള നിലവാരത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താകള്‍ക്ക് ലഭിക്കും. കൂടാതെ ലുലു ഫാഷൻ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവയും ഉണ്ടാകും. ഇതിന് പുറമേ കുട്ടികള്‍ക്ക് ആവേശമായി സ്മാര്‍ട്ട് ഗെംയിമിങ്ങ് ഇടമായ ഫണ്‍ടൂറയും സജ്ജീകരിച്ചുണ്ട്. 250 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന ഫുഡ് കോര്‍ട്ടും മാളില്‍ ഒരുക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക