കുമരനെല്ലൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി. കുമരനെല്ലൂര്‍ ഗവണ്‍മെൻറ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ടൗണില്‍ ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുത‍ര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

കുമരനെല്ലൂര്‍ സെൻററിലെ ഒരു കടയ്ക്ക് മുന്നില്‍ നിന്നാണ് ത‍ര്‍ക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വില്‍ക്കാനുളള സാധനങ്ങള്‍ വെച്ചിരുന്നു. ഈ സാധനങ്ങളടക്കമെടുത്താണ് കുട്ടികള്‍ തമ്മിലടിച്ചത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങള്‍ക്ക്‌ നശിപ്പിക്കപ്പെട്ടതായാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക