കരനാഗപ്പള്ളി: വീട്ടില്‍ മദ്യശാല നടത്തിവന്ന നിരവധി അബ്കാരി കേസിലെ പ്രതി അറസ്റ്റില്‍. കരുനാഗപ്പള്ളി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ വിദേശ മദ്യ ശേഖരമാണ് പിടികൂടിയത്.

പ്രതി ഓമനക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഓണത്തിന് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറഉകളില്‍ നിന്നുമാണ് ഇയാള്‍ മദ്യം ശേഖരിച്ചത്. വീടിന്റെ ഉള്ളിലായി ചാക്കിലായി സൂക്ഷിച്ചിരുന്ന 135 ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്ത്. തിരുവോണദിവസം കരുനാഗപ്പള്ളി സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ഓമനക്കുട്ടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓണക്കാലത്ത് അനധികൃത മദ്യവില്‍പ്പന തടയുന്നതിനായി കര്‍ശന നിയന്ത്ണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക