ചിങ്ങവനത്ത്‌ മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടില്‍ സനിത്ത് സതീഷ് (24), നാട്ടകം പള്ളം ഭാഗത്ത് കൊച്ചീത്തറ വീട്ടില്‍ അഭിറാം ചന്ദ്രൻ (24), പനച്ചിക്കാട് പാത്താമുട്ടം ഭാഗത്ത് ഉഷസ്സ് വീട്ടില്‍ അഫ്സല്‍ പ്രസാദ് (23)എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവര്‍ വില്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ചിങ്ങവനം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി മൂവരും പോലീസിന്റെ പിടിയിലാവുന്നത്. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോണ്‍.സി, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്‌.ഓ ബിനു ബി.എസ്, എസ്.ഐ വിപിന്‍ ചന്ദ്രന്‍, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. ഇവര്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക