സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് രഘു എന്ന ആളെ കാണാതായിരിക്കുന്നുവെന്ന ഒരു പോസ്റ്റാണ്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു വ്യക്തിയാണ് ഇയാള്‍ എന്നും ജൂലൈ 28 വെള്ളിയാഴ്ച രാത്രി ഉദ്ദേശം ഒൻപതര മണി മുതല്‍ എറണാകുളം ഇടപ്പള്ളിയില്‍ നിന്നും കാണാതായിരിക്കുകയാണ് എന്നുമാണ് പോസ്റ്റ്. വിനോ ബാസ്റ്റ്യൻ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പൊതുതാല്പര്യം മുൻനിർത്തി പരസ്യപ്പെടുത്തുന്നത്.. ഈ ഫോട്ടോയിൽ കാണുന്ന രഘു എന്ന ആളെ ജൂലൈ 28 വെള്ളിയാഴ്ച രാത്രി ഉദ്ദേശം…

Posted by Vino Bastian C on Sunday, 30 July 2023

കുറിപ്പ് പൂര്‍ണ്ണ രൂപം: പൊതുതാല്പര്യം മുൻനിര്‍ത്തി പരസ്യപ്പെടുത്തുന്നത്..ഈ ഫോട്ടോയില്‍ കാണുന്ന രഘു എന്ന ആളെ ജൂലൈ 28 വെള്ളിയാഴ്ച രാത്രി ഉദ്ദേശം ഒൻപതര മണി മുതല്‍ എറണാകുളം ഇടപ്പള്ളിയില്‍ നിന്നും കാണാതായിരിക്കുകയാണ്.ഉദ്ദേശം അഞ്ചടി അഞ്ചിഞ്ച് ഉയരംതടിച്ച ശരീരം.കറുത്ത നിറം.ഉദ്ദേശം അറുപതു വയസ്സ് പ്രായം.മുഴുവൻ സമയവും മദ്യപിച്ച അവസ്ഥ.ജോലിചെയ്യാറില്ല.ഇയാളെ കുറിച്ച്‌ വിവരം കിട്ടുന്നവര്‍ 9048216190 എന്ന നമ്ബറില്‍ അറിയിക്കുമല്ലോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്റെ ഭാര്യ Jomol Joseph അടക്കം അനവധി നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പരസ്യമായും, ഫേസ്ബുക്ക് മെസ്സഞ്ചര്‍, whatsapp തുടങ്ങിയ പ്ലാറ്റഫോംസില്‍ പേര്‍സണല്‍ ആയും കേട്ടാല്‍ അറക്കുന്ന തെറി വിളിച്ച്‌ ആത്മരതി അടയുക എന്നതാണ് ഇയാളുടെ ഹോബി.രാത്രിയില്‍ മദ്യപിച്ചു മതോന്മത്തനായി വെളിവില്ലാതെ അടുത്ത റൂമില്‍ താമസിക്കുന്നവരെ നേരിട്ട് തെറിവിളിക്കുകയും, ഫോണ്‍ നമ്ബര്‍ ഉള്ളവരെ ഒക്കെ മാറി മാറി തെറിവിളിക്കുകയും ചെയ്യുക എന്നതാണ് അടുത്ത വിനോദം.

ഇയാള്‍ ബന്ധുക്കളുമായോ സ്വന്തം നാട്ടുകാരുമായോ ബന്ധം സൂക്ഷിക്കാറില്ല. അടുത്ത സുഹൃത്തുക്കളുമില്ല. സ്ഥിരമായി ഒരിടത്തും താമസിക്കാറില്ല. സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ അല്ലാതെ നേരിട്ടുള്ള സൗഹൃദങ്ങള്‍ വെക്കാറില്ല. എനിക്ക് കഴിഞ്ഞ നാലഞ്ച് വര്‍ഷമായി നേരിട്ട് അറിയാവുന്ന ടിയാൻ ഒരു കടുത്ത മാനസീക രോഗിയാണ് എന്നാണ് ഞാൻ കരുതുന്നത്. ടിയാനെ കണ്ടെത്തി അടിയന്തിര ചികിത്സ നല്‍കിയില്ല എങ്കില്‍ ടിയാൻ അധികം വൈകാതെ വലിയൊരു സാമൂഹ്യ പ്രശ്നമായി മാറാനും പല സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവന് തന്നെയും ഭീഷണിയായി മാറാനും സാധ്യതയുണ്ട് എന്നു ഞാൻ കരുതുന്നു.

ആയതിനാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജൻസികളുടെയും പൊതുജനങ്ങളുടെയും അറിവിലേക്കായി, പൊതു താല്പര്യം മുൻനിര്‍ത്തി വിനോ ബാസ്റ്റ്യൻ എന്ന ഞാൻ പ്രസിദ്ധീകരിക്കുന്നത് .NOTE: ഒരല്‍പ്പം ജാഗ്രത വലിയൊരു അപകടം ഇല്ലാതാക്കിയേക്കാം..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക