പോലീസ് ആംബുലന്‍സിന് ബാരിക്കേഡ് മാറ്റി നല്‍കിയില്ല. കോഴിക്കോട് നല്ലളത്താണ് സംഭവം. 96 വയസ്സുള്ള വൃദ്ധയുമായി എത്തിയ ആംബുലന്‍സിനാണ് പോലീസ് ബാരിക്കേഡ് മാറ്റി നല്‍കാതിരുന്നത്. ഇതുകാരണം വഴി തിരിച്ചു വിടേണ്ടിവന്നു. പ്രതിഷേധ പ്രകടനം തടയാനാണ് ബാരിക്കേഡ് വെച്ചിരുന്നത്.

നല്ലളം പോലീസ് സ്‌റ്റേഷനു സമീപം കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനം തടയാന്‍ പോലീസ് ബാരിക്കേഡ് വെച്ച്‌ റോഡ് ബ്ലോക്ക് ചെയ്തിരുന്നു. ആംബുലന്‍സ് അതുവഴി കടന്നുവന്നിട്ടും വഴിയൊരുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് പരാതി. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവറും ആവശ്യപ്പെട്ടിട്ടും പോലീസ് ബാരിക്കേഡ് മാറ്റി നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പകരം ബദല്‍ മാര്‍ഗത്തിലൂടെ പോവാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും 11 മണിയോടെ നടത്താൻ തീരുമാനിച്ച പരിപാടിയ്ക്ക് മണിക്കൂറുകള്‍ക്കുമുമ്ബ് റോഡ് അടച്ചെന്നും ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ലീഗ് പ്രവര്‍ത്തകന്‍ ഷമീല്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക