കോഴിക്കോട് കൃഷിയിടത്തില്‍ കണ്ട രാജവെമ്ബാലയെ പിടികൂടി. തുഷാരഗിരിയിലാണ് സംഭവം. ജീരകപ്പാറ സ്വദേശി കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് രാജവെമ്ബാലയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പതിനൊന്ന് അടി നീളമുള്ള രാജവെമ്ബാലയാണ് പ്രദേശവാസികളില്‍ ഭീതി ഉയര്‍ത്തിയത്.

കൃഷിയിടത്തിലേക്കിറങ്ങിയ കുഞ്ഞുമോനാണ് പാമ്ബിനെ കണ്ടത്. തുടര്‍ന്ന് സമീപവാസികളേയും വനംവകുപ്പിനേയും അറിയിക്കുകയായിരുന്നു. വനംവകുപ്പ് ആര്‍ആര്‍ടി അംഗം കബീര്‍ കളന്തോട് ആണ് രാജവെമ്ബാലയെ പിടിക്കാന്‍ എത്തിയത്. ആദ്യം വാലിലായിരുന്നു പിടിവീണത്. പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ രാജവെമ്ബാല ശക്തമായ പ്രതിരോധം തീര്‍ത്തു. പാമ്ബിനെ പിടികൂടാന്‍ ഉപയോഗിക്കുന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും എതിര്‍ത്തെങ്കിലും ഒടുവില്‍ പിടിവീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക