
വ്യക്ത്യാധിക്ഷേപ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി. പി വി ശ്രീനിജന്‍ എം എല്‍ എയുടെ പരാതിയിലാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ഹണി എം വര്‍ഗീസ് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
തനിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനില്‍ക്കില്ലെന്നും അതിനാല്‍ അറസ്റ്റ് തടയണമെന്നുമായിരുന്നു ഷാജന്റെ അഭിഭാഷകന്റെ വാദം. ഇത് കോടതി നിരാകരിക്കുകയായിരുന്നു. പി വി ശ്രീനിജിന്റെ പരാതിയില്‍ എളമക്കര പോലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ കൂടാതെ സി ഇ ഒ. ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരും കേസിലെ പ്രതികളാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group