കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോളജിന് പുറത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

കോളേജ് വിദ്യാർഥികൾ രാവിലെ മുതൽ തന്നെ വിഷയവുമായി ബന്ധപ്പെട്ട് കോളേജ് ഗേറ്റ് ഉപരോധിച്ചിരിക്കുകയാണ്. ഇതിനിടയിലേക്കാണ് പുറത്തുനിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായി എത്തിയത്. പോലീസിനെ കാഴ്ചക്കാരാക്കി ഗേറ്റ് തുറന്ന് ക്യാമ്പസിനുള്ളിൽ പ്രവേശിച്ച ഭരണകക്ഷി വിദ്യാർത്ഥി പ്രസ്ഥാനം ക്യാമ്പസിനുള്ളിൽ അഴിഞ്ഞാടുകയാണ് ചെയ്തത്. കോളേജ് അധികൃതരായ വൈദികരെ ഉൾപ്പെടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെയാണ് (20) വെള്ളിയാഴ്ച രാത്രി ഒമ്ബതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്തായിരുന്നു സംഭവം. സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക