റഷ്യന്‍ ‘ചാര തിമിംഗലം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെലൂഗ തിമിംഗലം സ്വീഡന്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാന്‍ കഴിയുന്ന ബെല്‍റ്റ് കഴുത്തില്‍ ധരിച്ച തിമിംഗലം, 2019 മുതല്‍ നോര്‍വെ തീരത്ത് സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നാണ് തിമിംഗലം സ്വീഡന്‍ തീരത്ത് പ്രത്യക്ഷപ്പെട്ടത്. റഷ്യന്‍ നാവിക സേന പരിശീലിപ്പിച്ച തിമിംഗലമാണ് ഇതെന്നാണ് ആരോപണം.

നോര്‍വെയുടെ വടക്കന്‍ മേഖലയായ ഫിന്‍മാര്‍ക്ക് തീരത്താണ് ഈ തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്. ഇവിടെ വളരെ പതുക്കെ സഞ്ചാരം തുടര്‍ന്ന തിമിംഗലം, രണ്ട് മാസം മുന്‍പ് സഞ്ചാര പാദ മാറ്റുകയും വളരെ വേഗം യാത്ര ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സ്വീഡനിലെ തെക്ക് പടിഞ്ഞാറന്‍ തീരത്താണ് ഇതിനെ വീണ്ടും കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഷ്യന്‍ സേനയുടെ കുതിരകളുടെ കഴുത്തില്‍ കെട്ടുന്ന തരം ബെല്‍റ്റാണ് തിമിംഗലത്തിന്റെ കഴുത്തില്‍ ചുറ്റിയിരിക്കുന്നത്. ഇത് റഷ്യന്‍ നാവികസേനയുടെ ചാര തിമിംഗലമാണെന്ന എതിര്‍ വിഭാഗത്തിന്റെ വാദം ശക്തമാക്കുന്നതാണ്. ബെലൂഗ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കഴിയുന്ന വര്‍ഗമാണ്. എന്തുകൊണ്ടാണ് ഈ തിമിംഗലം ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഈ തിമിംഗലത്തിന് 14 വയസ്സ് പ്രായമുണ്ടാകും എന്നാണ് വിലയിരുത്തല്‍. അതേസമയം, ചാര തിമിംഗല ആരോപണത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക