തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന പോ​ര്‍​ട്ട​ല്‍ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ, ട്ര​യ​ല്‍ അ​ലോ​ട്ട്​​മെന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ച്ച്‌​ ര​ണ്ട്​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ലം പ​രി​ശോ​ധി​ക്കാ​നാ​കാ​തെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍.4.64 ല​ക്ഷം പേ​ര്‍ അ​പേ​ക്ഷി​ച്ച​തി​ല്‍ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ 2.72 ല​ക്ഷം പേ​ര്‍​ക്കാ​ണ്​ അ​ലോ​ട്ട്​​മെന്‍റ്​ ഫ​ലം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. 47908 പേ​ര്‍​ മാ​ത്ര​മാ​ണ്​ അ​പേ​ക്ഷ/ ഒാ​പ്​​ഷ​നു​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യ​ത്.തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​തി​ന്​ അ​ലോ​ട്ട്​​മെന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പെ​ങ്കി​ലും അ​തി​ന്​ മു​െ​മ്ബ ഞാ​യ​റാ​ഴ്​​ച അ​ര്‍​ധ​രാ​ത്രി​യോ​ടെ അ​ലോ​ട്ട്​​മെന്‍റ്​ ​പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​ക്കി. എ​ന്നാ​ല്‍, തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട​ത്തോ​ടെ പോ​ര്‍​ട്ട​ലി​ല്‍ ക​യ​റി​യ​തോ​ടെ പോ​ര്‍​ട്ട​ല്‍ പ​ണി​മു​ട​ക്കി. ഉ​ച്ച​വ​രെ കുറ​ച്ച്‌​ പേ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ അ​ലോ​ട്ട്​​മെന്‍റ്​ ഫ​ലം അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ ട്ര​യ​ല്‍ ഫ​ലം അ​റി​യാ​നും തി​രു​ത്ത​ലു​ക​ള്‍​ക്കു​മാ​യി സ്​​കൂ​ള്‍ ഹെ​ല്‍​പ്​ ഡെ​സ്​​ക്കു​ക​ളി​ലും ഇ​ന്‍​റ​​ര്‍​നെ​റ്റ്​ ക​ഫെ​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.പ്ല​സ്​ വ​ണ്‍ അ​പേ​ക്ഷ​ക​ള്‍​ക്കു​വേ​ണ്ടി നാ​ലും ഡാ​റ്റാ​ബേ​സി​നാ​യി ര​ണ്ടും സെ​ര്‍​വ​റു​ക​ളാ​ണ് ​പോ​ര്‍​ട്ട​ല്‍ പ​രി​പാ​ലി​ക്കു​ന്ന എ​ന്‍.​െ​എ.​സി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 4.64 ല​ക്ഷം പേ​ര്‍ അ​പേ​ക്ഷ​ക​രു​ള്ള​തി​നാ​ല്‍ ഒ​രേ​സ​മ​യം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ പേ​രാ​ണ്​ പോ​ര്‍​ട്ട​ലി​ല്‍ ​പ്ര​വേ​ശി​ച്ച​ത്. പോ​ര്‍​ട്ട​ലി​െന്‍റ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ അ​ധി​ക സെ​ര്‍​വ​റു​ക​ള്‍ ക്ര​മീ​ക​രി​ക്കാ​ന്‍ ​െഎ.​ടി മി​ഷ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്​. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യോ​ടെ പു​തി​യ സെ​ര്‍​വ​ര്‍​കൂ​ടി ഇ​തി​നാ​യി നീ​ക്കി​വെ​ച്ചും നി​ല​വി​ലു​ള്ള​വ​യു​ടെ ബാ​ന്‍​ഡ്​ വി​ഡ്​​ത്​ വ​ര്‍​ധി​പ്പി​ച്ചും പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​ണ്​ എ​ന്‍.​െ​എ.​സി​യു​ടെ ശ്ര​മം. കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 39,331 പേ​ര്‍​ക്ക്​ മാ​ത്ര​മാ​ണ് ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ലോ​ട്ട്​​മെന്‍റ്​ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.5018 പേ​ര്‍​ക്കാ​ണ്​ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്. മ​ല​പ്പു​റ​ത്ത്​ 77,668 ആ​ണ്​ മൊ​ത്തം അ​പേ​ക്ഷ​ക​ര്‍. നി​ല​വി​ല്‍ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ്​ ട്ര​യ​ല്‍ ​അ​ലോ​ട്ട്​​മെന്‍റ്​ പ​രി​ശോ​ധി​ക്കാ​നും തി​രു​ത്ത​ല്‍ വ​രു​ത്താ​നും സ​മ​യ​മ​നു​വ​ദി​ച്ച​ത്. ഇ​ത്​ ഒ​രു​ദി​വ​സം കൂ​ടി ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലാ​ണ്. നി​ല​വി​ലു​ള്ള ഒാ​പ്​​ഷ​നു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും പു​തി​യ​വ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നും ഒ​ഴി​വാ​ക്കാ​നും ഇൗ ​ഘ​ട്ട​ത്തി​ല്‍ അ​വ​സ​ര​മു​ണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക