പത്തനംതിട്ട: കാട്ടാന ആക്രമത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ആന്റോ ആന്റണി എം പി കണമല ഫോറസ്റ്റ് ഓഫീസിനകത്ത് പ്രതിഷേധ സമരം നടത്തി. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ ബിജു എന്ന പ്രദേശവാസി കൊല്ലപ്പെട്ടത്.

“നിയമപരമായി സ്വത്തിനും ജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കേണ്ടതുണ്ട്. നാട്ടുകാരുടെ വീട്ടില്‍ കയറിയാണ് കാട്ടാന ചവിട്ടി കൊല്ലുന്നത്. നാട്ടുകാരെ സംരക്ഷിക്കേണ്ടത് വനം വകുപ്പിന്റെ കടമയല്ലേ. വന്യമൃഗത്തെ കാട്ടില്‍ നിർത്തേണ്ടത് അവരുടെ ചുമതലയല്ലേ.നാട്ടുകാർ പ്രതിഷേധിക്കുമ്ബോള്‍ അവർക്ക് എതിരെ കോലുമായി വരുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ എന്നെ ആദ്യം അടിച്ചതിന് ശേഷം അവരെ മർദിച്ചാല്‍ മതി”യെന്നും ആന്റോ ആന്റണി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും സംഭവസ്ഥലത്ത് എത്തുകയോ വിവരം അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ ആഴ്ചകൾക്കിടയിൽ കേരളത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സംസ്ഥാനത്തെ ഒരു സാമാന്യവൽക്കരിക്കപ്പെട്ട സംഭവമായി മാറുകയാണ്. ജനങ്ങൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധം വരുമ്പോഴും അതിനെ അടിച്ചമർത്തുന്ന മനോഭാവമാണ് സർക്കാരിന് ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക