
ഔദ്യോഗിക യാത്രയുടെ ഭാഗമായി മൂന്ന്നാറിലേക്ക് പോയ കരസേനയിലെ ഉന്നത സൈനിക പദവിയിലുള്ള മേജര്‍ ജനറല്‍ അലോക് ബേരി നടത്തിയ യാത്രയില്‍ ഇടുക്കിയിലെ മോട്ടോര്‍ മോട്ടോര്‍വാഹന വകുപ്പ് മുവായിരം രൂപ പിഴ ചുമത്തി. രജിസ്ട്രേഷന്‍ മാര്‍ക്ക് ശരിയായ രീതിയല്‍ രേഖപ്പെടുത്തിയില്ല എന്നതാണ് പിഴ ചുമത്താന്‍ കാരണം. ആര്‍മി ഫ്ലാഗും രണ്ടു സ്റ്റാറും കാറില്‍ താത്കാലികമായി ഘടിപ്പിച്ചത്. കഴിഞ്ഞ ഒന്‍പതിന് നടത്തിയ യാത്രയില്‍ ഇന്നലെയാണ് പിഴ അടയ്ക്കാനുള്ള തീയതി കാണിച്ചിരിക്കുന്നത്. ആര്‍മി ഫ്ലാഗും രണ്ടു സ്റ്റാറും ഘടിപ്പിച്ച മേജര്‍ ജനറലിന്റെ കാറിനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പിഴ വന്നത്. ഇടുക്കിയിലെ എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായ ഷാനവാസ് ആണ് സൈനീകനെതിരെ നടപടി എടുത്തിരിക്കുന്നത്.
കേരള മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി ഗൗരവകരമായാണ് സൈനിക വൃത്തങ്ങള്‍ കാണുന്നത്. സൈന്യത്തിന്റെ ഫ്ലാഗ് ഓഫീസര്‍ എന്ന നിലയില്‍ ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തികൂടിയാണ് മേജര്‍ ജനറല്‍ അലോക് ബേരി. ഈ ഓഫീസറുടെ കാറിനാണ് പിഴ ചുമത്തിയിരിക്കുന്നതും. പ്രശ്നം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് സൈന്യത്തിന്റെ നീക്കം. പുറത്ത് നിന്നും വിളിക്കുന്ന ടാക്സിയില്‍ എങ്ങനെ ഘടിപ്പിക്കണമെന്ന് ഈ ഉദ്യോഗസ്ഥന്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. അതിഗുരുതര പാകപ്പിഴ കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ ഭാഗത്ത് നിന്നും വന്നു എന്നാണ് സൈന്യത്തിന്റെ നിഗമനം. പരാതി ആഭ്യന്തരമന്ത്രാലയത്തില്‍ എത്തിയാല്‍ കേന്ദ്രം നടപടി ആവശ്യപ്പെട്ട് കേരളത്തിനു കത്തും നല്‍കും.