കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് വീണ്ടും യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിത്വം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്‌ നേതാവ്. സാധാരണ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ നെഞ്ചത്ത് ചവിട്ടിയുള്ള ഇത്തരത്തിലുള്ള തീരുമാനം അനുവദിക്കാന്‍ പാടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി പ്രവീണ്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് തിരുവഞ്ചൂരിന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചത്. അര്‍ജുന്‍ രാധാകൃഷ്ണനെ സംസ്ഥാന കമ്മറ്റി നിലവില്‍ വന്നു മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു പരിപാടിക്കും സംസ്ഥാന ഭാരവാഹിയായ ഞാന്‍ കണ്ടിട്ടില്ലെന്ന് പ്രവീണ്‍ തുറന്നടിച്ചു. ഒന്‍പത് വര്‍ഷമായി സമര രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു പ്രവര്‍ത്തകനും അര്‍ജുനെ കണ്ടതായി ഓര്‍ക്കുന്നില്ല. മറ്റൊരു നേതാവിന്റെ മകന്‍ അനില്‍ ആന്‍റണി രാഹുല്‍ ഗാന്ധിയെ വരെ വിമര്‍ശിച്ച്‌ രംഗത്ത് വന്നു. ഇങ്ങനെയുള്ള നിയമനങ്ങള്‍ അനുവദിക്കരുതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ മാധ്യമ കോര്‍ഡിനേറ്റര്‍ ആയി കഴിഞ്ഞ ദിവസം നിയമിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ സംസ്ഥാന കമ്മറ്റി നിലവില്‍ വന്നു 3 വര്‍ഷം കഴിഞ്ഞ ഇതുവരെ ഒരു പരിപാടിക്കും സംസ്ഥാന ഭാരവാഹിയായ ഞാന്‍ കണ്ടിട്ടില്ല. 9 വര്‍ഷമായി സമര രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു പ്രവര്‍ത്തകനും ടിയാനെ കണ്ടതായി ഓര്‍ക്കുന്നില്ല. മറ്റൊരു നേതാവിന്റെ മകന്‍ അനില്‍ ആന്റണി ഈ സമൂഹത്തില്‍ അദ്ദേഹം നേടിയതൊക്കെ കോണ്ഗ്രസ്സിന്റെ ചോറാണ് എന്ന് മറന്നിട്ടു ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ വരെ വിമര്‍ശിച്ചു രംഗത്ത് വന്നു. ഇങ്ങനെയുള്ള നിയമനങ്ങള്‍ അനുവദിക്കരുത് കഷ്ടപ്പാടും യാതനയും അനുഭവിക്കുന്ന സാധാരണ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ നെഞ്ചത്ത് ചവിട്ടിയുള്ള ഇത്തരത്തിലുള്ള തീരുമാനം അനുവദിക്കാന്‍ പാടില്ല ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.. തീരുമാനം പുനപരിശോധിക്കണം.

https://m.facebook.com/story.php?story_fbid=pfbid0VZjPCH2ic7P9r7DHMX8tSdEGeCDmiQecWwk85bkF78MxL93YmmSUarBKihsATkV8l&id=100000116880698&mibextid=Nif5oz

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക