ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്ബാണ്‌ രാജവെമ്ബാലയെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. രാജവെമ്ബാലയുടെ ആഹാരം മറ്റു പാമ്ബുകളാണ്. വളരെ വിസ്താരമേറിയ ഇടങ്ങളില്‍ സഞ്ചരിക്കുന്ന കടുത്ത വിഷമുള്ള രാജവെമ്ബാല പ്രകോപനം ഉണ്ടായാല്‍ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാന്‍ നില്‍ക്കാത്തവരാണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ രാജവെമ്ബാലയ്ക്ക് 19 അടിയോളം നീളം വന്നേക്കും. സാധാരണയായി പ്രായപൂര്‍ത്തിയായ രാജവെമ്ബാലയ്ക്ക് ശരാശരി 13 അടിയോളം നീളവും 6 കിലോഗ്രാം വരെ ഭാരവും കാണപ്പെടുമെന്നാണ് പറയുന്നത്.

ഇപ്പോഴിതാ ഏകദേശം 18 അടിയോളം നീളമുള്ള ഒരു രാജവെമ്ബാലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കണ്ടവര്‍ ശരിക്കും അമ്ബരന്നിരിക്കുകയാണ്. ഇത്രയും നീളമുള്ള രാജവെമ്ബാലയെ ഇതുവരെ കണ്ടിട്ടില്ലയെന്നാണ് വീഡിയോയ്ക്ക് പലരും കമന്റുകള്‍ നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും മലമുകളില്‍ ഒരു രാജവെമ്ബാല തലയുയര്‍ത്തി നില്‍ക്കുന്ന ഭയാനക രംഗം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാം

പൊതുവെ പാമ്ബുകളുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്താല്‍ ഉടന്‍തന്നെ വൈറലാകാറുമുണ്ട്. ഈ വീഡിയോ amazing nature 2.7M എന്ന യൂട്യൂബിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കുറച്ചു പഴയതാണെങ്കിലും ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക