തെന്നിന്ത്യയില്‍ ഒന്നാകെ ആഘോഷമായി മാറിയ ചിത്രമാണ് പ്രേമലു. റൊമാന്റിക് കോമഡി ചിത്രമായാണ് പ്രേമലു എത്തിയത്. എന്നാല്‍ ഇതില്‍ ഒരു ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് വിഡിയോ കണ്ടന്റ് ക്രിയേറ്റർ അനന്തു രഘുനാഥ്. പ്രേമവും ചിരിയും നിറച്ച പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കിയാണ് മാറ്റിയത്. അനന്തു എഡിറ്റ് ചെയ്ത വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സിനിമയെ നിഗൂഢമാക്കാൻ പ്രത്യേക ഗിമ്മിക്കുകളൊന്നുമില്ല. ചിത്രത്തിലെ തന്നെ സംഭാഷണങ്ങള്‍ അതുപോലെ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ നമ്മള്‍ കണ്ടതുപോലെയല്ല എന്നു മാത്രം. അനന്തുവിന്റെ എഡിറ്റിങ്ങില്‍ പ്രേമലു ഒരു പക്കാ മിസ്റ്ററി ത്രില്ലറായി മാറി. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് അനന്തുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഡിറ്റിങ് ടേബിളിലാണ് ഒരു സിനിമ ജനിക്കുന്നത് എന്നു പറയുന്നത് ഇതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എഡിറ്റർ വിചാരിച്ചാല്‍ പടത്തിന്റെ ഗതി തന്നെ മാറ്റാം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. റോം കോം മൂവിയെ ഒന്നര മിനിറ്റുകൊണ്ട് മിസ്റ്ററി ത്രില്ലർ ആക്കിക്കളഞ്ഞല്ലോ. ഗ്രേറ്റ് വർക്ക് എന്നായിരുന്നു ഒരാള്‍ കുറിച്ചത്.മമിത ബൈജു, നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഡ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമവു. 12.50 കോടി മുടക്കിയ സിനിമ 135 കോടി ആഗോള കലക്ഷൻ നേടി. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക