അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയില്‍ നിന്ന് വീണു മേല്‍ക്കൂരയില്‍ കുടുങ്ങിയ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ നാടകീയമായി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചെന്നൈ തിരുമുല്ലവയലിലെ വിജിഎന് സ്റ്റാഫോഡ് അപ്പാര്ട്ട്മെന്റിലാണ് സംഭവം. നാലാം നിലയില്‍ നിന്നു വീണ കുട്ടി, രണ്ടാം നിലയിലെ ടിൻ ഷീറ്റിൻ്റെ മുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

എതിർ ബ്ലോക്കിലെ ബാല്‍ക്കണിയില്‍ നിന്ന് റെക്കോർഡ് ചെയ്ത ക്ലിപ്പില്‍, ഒരാള്‍ ജനാലയില്‍ നിന്ന് ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്ക് കയറി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് കാണാം. കുഞ്ഞ് വീഴാനുള്ള സാധ്യത കണക്കാക്കി, താഴത്തായി ആളുകള്‍ ബെഡ് ഷീറ്റ് പിടിച്ചു നില്‍ക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, കുഞ്ഞ് മേല്‍ക്കൂരയുടെ അരികിലേക്ക് വഴുതി വീഴുന്നു. തുടർന്ന് മറ്റൊരാള്‍ ബാല്‍ക്കണി റെയിലിംഗിലേക്ക് കയറുകയും കുട്ടിയെ രക്ഷിച്ച്‌ അപ്പാർട്ട്മെൻ്റിനുള്ളിലെ ആളുകള്‍ക്ക് കൈമാറുകയുമാണ്. കൈയ്ക്കും കാലിനും നിസാര പിരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ച, ബാല്ക്കണിയില് ഇരുത്തി ഭക്ഷണം നല്കുന്നതിന് ഇടയില്‍ അമ്മയുടെ കയ്യില് നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. അപകടവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക