നിസ്സാര ലക്ഷണങ്ങളുമായി വന്ന് ചിലപ്പോള്‍ ജീവനെടുത്തു മടങ്ങുകയും ചെയ്യുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാല്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കും. ക്യാന്‍സറിനെ ചികിത്സിച്ചു മാറ്റാനും തടയാനും കഴിയുന്ന ഒരു മരുന്ന് കറ്റാര്‍വാഴയുപയോഗിച്ച്‌ ഉണ്ടാക്കാന്‍ സാധിക്കും. ബ്രസീലില്‍ നിന്നുള്ള റൊമോനോ സാഗോ എന്ന വൈദികനാണ് 20 വര്‍ഷം ഇതു സംബന്ധിച്ച്‌ റിസര്‍ച്ച്‌ നടത്തി ഇത്തരമൊരു മരുന്നുണ്ടാക്കിയത്.

കറ്റാര്‍ വാഴയില്‍ 200ല്‍ അധികം ബയോആക്ടീവ് ഘടകങ്ങളുണ്ട്. പോളിസാക്കറൈഡുകള്‍, എന്‍സൈമുകള്‍, വൈറ്റമിനുകള്‍, കാല്‍സ്യം, സിങ്ക്, അയേണ്‍, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ ഇതില്‍ ചിലതു മാത്രമാണ്. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇതാണ് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിയ്ക്കുന്നതിനുള്ള കാരണവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ രക്തകോശങ്ങളെ ഉല്‍പാദിപ്പിയ്ക്കുന്ന വൈറ്റമിന്‍ ബി12 എന്ന വൈറ്റമിനും ഇതില്‍ ധാരാളമുണ്ട്. പ്രത്യേകിച്ചു വെജിറ്റേറിയന്‍കാര്‍ക്കു ഗുണം ചെയ്യുന്ന ഒന്ന്. കാരണം മാംസത്തിലാണ് ഇത് പ്രധാനമായുമുള്ളത്. ശരീരത്തിനാവശ്യമായ 22 പ്രധാന അമിനോ ആസിഡുകളില്‍ 20 എണ്ണവും കറ്റാര്‍വാഴ ജ്യൂസിലുണ്ടെന്നതാണ് കണക്ക്. ഇത് ശരീരത്തില്‍ നിന്നും ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ വരാന്‍ കാരണമാക്കുന്ന ടോക്‌സിനുകളെ പുറന്തള്ളുകയും ചെയ്യും.

മരുന്ന് എങ്ങനെ ഉണ്ടാക്കാം

ഈ പ്രത്യേക മരുന്നുണ്ടാക്കാന്‍ കറ്റാര്‍വാഴ, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് വേണ്ടത്.300 ഗ്രാം കറ്റാര്‍ വാഴ, 500 ഗ്രാം തേന്‍, 6 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് വേണ്ടത്. കറ്റാര്‍വാഴ കഴുകി അരികിലെ മുള്ളു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇതു മിക്‌സിയിലടിയ്ക്കുക. പിന്നീട് തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി നല്ലൊരു മിശ്രിതമാക്കണം. ഈ മിശ്രിതം ഒരു ഗ്ലാസ് ജാറിലടച്ച്‌ ഫ്രിഡ്ജില്‍ വയ്ക്കുക. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് 1-2 ടേബിള്‍ സ്പൂണ്‍ വീതം മൂന്നു നേരം കഴിയ്ക്കുക. മിശ്രിതം നല്ലപോലെ കുലുക്കി വേണം ഉപയോഗിക്കാന്‍. ഈ മിശ്രിതം 10-12 ദിവസത്തേയ്ക്കുണ്ടാകും. പിന്നീട് 10 ദിവസം ബ്രേക്കെടുത്ത് വീണ്ടും വേണമെങ്കില്‍ ഉപയോഗിയ്ക്കാം.

മുന്നറിയിപ്പ്

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഈ മരുന്ന് ക്യാൻസർ രോഗം ചികിത്സിച്ച് ഭേദമാക്കാനും, പ്രതിരോധിക്കാനും ശക്തിയുള്ളതാണെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുന്നില്ല. പക്ഷേ ധാരാളം ഔഷധ ഗുണങ്ങളുള്ള കറ്റാർവാഴ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഔഷധക്കൂട്ട് വ്യാപകമായി ക്യാൻസർ രോഗികൾ ഉപയോഗിച്ച് വരുന്നുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഒരു നാട്ടറിവ് പങ്കുവെക്കുക എന്നതിനപ്പുറം ഇത്തരം ഒരു മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് ക്യാൻസർ ഭേദമാകുമെന്നോ മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാവില്ല എന്നോ ഉറപ്പ് തരുവാൻ സാധിക്കില്ല. ആലോചനാപൂർവ്വം മെഡിക്കൽ രംഗത്തെ വിദഗ്ധരുടെ ഉപദേശത്തിന് അനുസരിച്ച് മാത്രമേ ഇത്തരം ഒരു മരുന്ന് ഉപയോഗിക്കുവാൻ പാടുള്ളൂ എന്ന മുന്നറിയിപ്പ് കൂടി പങ്കുവെക്കുകയാണ്. ഈ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ടുള്ള പാർശ്വഫലങ്ങൾക്കോ ഫലപ്രാപ്തി ഇല്ലായ്മ മറ്റ് അപകടങ്ങൾക്കോ ഈ മാധ്യമത്തിനും ലേഖകനും ഉത്തരവാദിത്വമുണ്ടായിരിക്കുന്നതുമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക