ബൈക്കുകളും കാറുകളും ഉപയോഗിച്ച്‌ സ്റ്റണ്ടിങ് നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇതില്‍ ചില സംഭവങ്ങളിലെങ്കിലും പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ ഇടപെട്ട് നടപടി എടുക്കാറുമുണ്ട്. അപകടകരമായ ഡ്രൈവിംഗ്, പൊതു റോഡുകളില്‍ അമിതവേഗത, സ്റ്റണ്ടിങ്, വാഹനങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വന്‍ തുക പിഴ ഈടാക്കാറുമുണ്ട്. ഇപ്പോഴിതാ അമിത വേഗത്തില്‍ പോകുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ബോണറ്റില്‍ ഇരുന്നുകൊണ്ട് ഒരാള്‍ സെല്‍ഫി എടുക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

ഉത്കര്‍ഷ് സോളങ്കി എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ബോണറ്റില്‍ ഇരിക്കുന്ന ഒരാളെ കാണാം. കാറിന്റെ മുന്‍വശത്ത് ഇരുന്ന് അയാള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. പിന്നീട്, വീഡിയോയില്‍, അതിവേഗം ഓടുന്ന കാറിന്റെ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യാനായി പോസ് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തെത്തി. ബോണറ്റില്‍ ഇരുന്ന യുവാവിന് 70000 രൂപ പിഴ ഈടാക്കിയതായാണ് വിവരം. എന്നാല്‍, ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഏതൊക്കെയെന്ന് അറിവായിട്ടില്ല. എന്നാല്‍ വീഡിയോയില്‍ ദൃശ്യമാകുന്ന യുവാവിന്‍റെ ചെയ്തികള്‍ അത്യന്തം അപകടകരവും ജീവന് പോലും അപകടകരവുമാണെന്ന് പൊലീസ് പറയുന്നു. കൂടാതെ, റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്‌ക്കൊപ്പം യുവാവ് സ്വന്തം സുരക്ഷയെയും അപകടത്തിലാക്കുന്നു.

മുമ്ബ്, സമാനമായ സംഭവത്തില്‍, മഹീന്ദ്ര സ്കോര്‍പ്പിയോ അശ്രദ്ധമായി ഓടിച്ച ഒരാള്‍ക്കെതിരെ നോയിഡ പോലീസ് നടപടിയെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് നടപടിയെടുക്കുകയും കാര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ ഒന്നിലധികം കുറ്റങ്ങള്‍ക്ക് 25,500 രൂപ പിഴ ചുമത്തുകയും ചെയ്തു. മഹീന്ദ്ര സ്‌കോര്‍പിയോ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. മഹീന്ദ്ര സ്‌കോര്‍പിയോയുടെ ഡ്രൈവിംഗ് ലൈസന്‍സും രജിസ്‌ട്രേഷനും അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക