ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ട‌യത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന് പോലീസ് അതിക്രമത്തിൽ പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ട‌യം കളക്‌ടറേറ്റിലേക്കാണ് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തിയത്. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച്‌ അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധവും സംഘര്‍ഷത്തിലാണ് കലാശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക