തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ്​ പൂ​ര്‍​ണ സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക്​ എ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ ആ​റാം ത​വ​ണ​യും തു​റ​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന്​ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ അ​ണ​ക്കെ​ട്ടി​െന്‍റ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ 40 സെ.​മീ. ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.1981 ഒ​ക്​​ടോ​ബ​ര്‍ 29, 1992 ഒ​ക്​​ടോ​ബ​ര്‍ 12, 2018 ആ​ഗ​സ്​​റ്റ്​ ഒ​മ്ബ​ത്, 2018 ഒ​ക്​​ടോ​ബ​ര്‍ ആ​റ്​ , 2021 ഒ​ക്​​ടോ​ബ​ര്‍ 19 തീ​യ​തി​ക​ളി​ലാ​ണ് ഇ​തി​ന്​​ മു​മ്ബ്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്.1981 ഒ​ക്​​ടോ​ബ​ര്‍ 29നാ​ണ്​ ആ​ദ്യ​മാ​യി ഡാം ​തു​റ​ന്ന​ത്. ചെ​റു​​തോ​ണി​യി​ലെ അ​ഞ്ച്​ ഷ​ട്ട​റും 15 ദി​വ​സം തു​റ​ന്നു​വെ​ച്ചു.1992 ഒ​ക്​​ടോ​ബ​ര്‍ 12 ന്​ ​അ​ഞ്ച്​ ദി​വ​സം തു​റ​ന്നു. 26 വ​ര്‍​ഷ​ത്തി​ന്​ ശേ​ഷം പ്ര​ള​യ​കാ​ല​ത്ത്​ 2018 ആ​ഗ​സ്​​റ്റ്​ ഒ​മ്ബ​തി​നാ​ണ്​ മൂ​ന്നാ​മ​ത്​ തു​റ​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ഏ​ഴ്​ വ​രെ 29 ദി​വ​സം ഷ​ട്ട​റു​ക​ള്‍ 70 സെ.​മീ. തു​റ​ന്നു​വെ​ച്ചു. 15 മി​നി​റ്റ്കൊ​ണ്ട്​ 50 സെ.​മീ. ഉ​യ​ര്‍​ത്തി സെ​ക്ക​ന്‍​ഡി​ല്‍ 50 ഘ​ന​മീ​റ്റ​ര്‍ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി. ചെ​റു​തോ​ണി​യാ​റിേ​ല​ക്ക് വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ​തോ​ടെ ആ​ദ്യം പാ​ല​വും തു​ട​ര്‍​ന്ന് ചെ​റു​തോ​ണി ടൗ​ണും വെ​ള്ള​ത്തി​ലാ​യി.

2018 ഒ​ക്​​ടോ​ബ​ര്‍ ആ​റി​ന്​ തു​റ​ന്നെ​ങ്കി​ലും വെ​ള്ളം ശാ​ന്ത​മാ​യൊ​ഴു​കി ക​ട​ന്നു​പോ​യി.2021 ഒ​ക്​​ടോ​ബ​ര്‍ 19 ന്​ ​തു​റ​ന്ന മൂ​ന്ന്​ ഷ​ട്ട​റി​ല്‍ ര​ണ്ടെ​ണ്ണം 22നും ​മൂ​ന്നാ​മ​ത്തേ​ത്​ 27 നും ​അ​ട​ച്ചു. മൂ​ന്ന്​ ഷ​ട്ട​ര്‍ തു​റ​ന്നെ​ങ്കി​ലും കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​വും ജാ​ഗ്ര​ത​യും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പെ​രി​യാ​റി​െന്‍റ ക​ര​ക​ളി​ല്‍ ഒ​രു ആ​ശ​ങ്ക​യും ഒ​ഴു​കി​വ​ന്ന വെ​ള​ളം ഉ​ണ്ടാ​ക്കി​യി​ല്ല. കു​​റ​ച്ച്‌​ ജ​ലം മാ​ത്രം തു​റ​ന്നു​വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ടെ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ ജ​ല വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റ്യ​ന്‍ പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക