സാധാരണക്കാരന്‍ സവാരിക്കായി ഏറ്റവും ആശ്രയിക്കാറുള്ള വാഹനമാണല്ലൊ ഓട്ടോ റിക്ഷ. നാട്ടിന്‍പുറങ്ങളിലെ വഴിയോരത്തും നഗരങ്ങളുടെ ഹൃദയഭാഗത്തുമൊക്കെ നമുക്ക് ഈ ചെറിയ വാഹനത്തെ കാണാനാകും. പകലന്തിയോളം ചീറിപ്പാഞ്ഞു നടക്കുന്ന ഓട്ടോയെ അതിന്‍റെ ഡ്രൈവര്‍മാര്‍ അണിയിച്ചൊരുക്കാറുണ്ട്. ചിലര്‍ പേരില്‍ പ്രത്യേകതകള്‍ കണ്ടെത്തുമ്ബോള്‍ വേറെ ചിലര്‍ ഓട്ടോ റിക്ഷയുടെ രൂപത്തലാണ് മാററം വരുത്തുക.

അത്തരത്തില്‍ മാറ്റം വരുത്തി വെെറലായ ഒരു ഓട്ടോയുടെ കാര്യമാണിത്. ആര്‍പിജി ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയങ്ക ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇത്തരത്തില്‍ വേറിട്ട ഓട്ടോയുള്ളത്. ആഢംബര കാറുപോലെ രൂപമാറ്റം വരുത്തിയ ഓട്ടോ റിക്ഷയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍ഭാഗം ഒരു സാധാരണ ഓട്ടോ റിക്ഷ പോലെയാണെങ്കിലും പിന്‍വശം ഒരു വിന്‍റേജ് ആഢംബര കാറിന്‍റെ രൂപകല്‍പനയോട് സമാനമാണ്.ഏതായാലും ഈ ഓട്ടോ നെറ്റിസന്‍റെ മനം കവര്‍ന്നു. വൈറലായി മാറിയ ഈ ഓട്ടോയുടെ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായി. “അപാരമായ ക്രിയേറ്റിവിറ്റി’ എന്നാണൊരു ഉപയോക്താവ് കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക