തദ്ദേശീയമായി രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഡിസംബറോടെ കല്‍ക- ഷിംല പൈതൃക നഗരങ്ങളിലൂടെയാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടുക. ഹരിതവത്കരണത്തിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പിന്റെ ഭാഗമാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍.

രാജ്യത്തിന്റെ ചരിത്ര പാതകളായ ഡാര്‍ജിലിംഗ്- ഹിമാലയന്‍ റെയില്‍വേ, നീല്‍ഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക- ഷിംല റെയില്‍വേ, മതേരന്‍ ഹില്‍ റെയില്‍വേ, കാംഗ്ര വാലി, ബില്‍മോറ വാഗയ്, മാര്‍വാര്‍- ദേവ്ഗാര്‍ഹ് മദ്രിയ എന്നിവയിലൂടെയാണ് ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ തുടക്കത്തില്‍ ഓടുക.ഹൈഡ്രജന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ക്ക് വന്ദേ മെട്രോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള വന്ദേ മെട്രോയാണ് റെയില്‍വേ നിര്‍മ്മിച്ചത്. വന്ദേഭാരത് ട്രെയിനുകള്‍ ഡിസൈന്‍ ചെയ്ത എന്‍ജിനിയര്‍മാരാണ് വന്ദേ മെട്രോയും രൂപകല്പന ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ ഇന്ത്യയിലെ മിക്ക ട്രെയിനുകളും ഡീസലിലോ വൈദ്യുതിയിലോ ആണ് ഓടുന്നത്. ഹൈഡ്രജന്‍ ട്രെയിനുകള്‍ കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് തുടങ്ങിയവ പോലുള്ള മാരക വാതകങ്ങള്‍ പുറന്തള്ളുകയില്ല എന്നുള്ളതിനാല്‍ യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നു. കാറ്റ്, സൗരോര്‍ജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ച്‌ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് ഇത്തരം ട്രെയിനുകളുടെ മറ്റൊരു നേട്ടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക