ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ലോകത്തിലെ പല വികസന രാജ്യങ്ങളെയും പിന്തള്ളി മുന്നോട്ട് കുതിയ്ക്കുകയാണ്. 5ജി വേഗതയില്‍ ബ്രിട്ടണ്‍,ജപ്പാന്‍,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയൊക്കെ പിന്തള്ളി ഇന്ത്യ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റായ ഊക്ക്‌ലയാണ് ഒരു വര്‍ഷ കാലയളവില്‍ ഇന്ത്യ ഇന്റര്‍നെറ്റ് വേഗതയില്‍ 72 സ്ഥാനങ്ങള്‍ മുന്നോട്ട് കടന്ന് പത്താം സ്ഥാനത്തെത്തി എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎഇ, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ മൂന്ന് രാജ്യങ്ങളാണ് ഊക്ക്‌ലയുടെ 5ജി വേഗതയുടെ ലിസ്റ്റ് പ്രകാരം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.പിന്നീട് ഖത്തര്‍, ബ്രസീല്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കുവൈത്ത്, മക്കാവു. സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണുള്ളത്.ശരാശരി പത്ത് ജി.ബി വരെ വേഗതയാണ് ഇപ്പോഴത്തെ 5ജി നെറ്റ് വര്‍ക്കുകള്‍ക്ക് കണക്കാക്കപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനുമപ്പുറം മറ്റൊരു സവിശേഷത 5ജിക്കുണ്ട്. ലേറ്റന്‍സി കുറവാണെന്നതാണ് അത്.ഒരു ശ്രോതസ്സി!ല്‍ നിന്നു സ്വീകര്‍ത്താവിലേക്കും തിരിച്ചും ഒരു സിഗ്‌നല്‍ പോകാനെടുക്കുന്ന സമയമാണ് ലേറ്റന്‍സി. ഇതു കുറയുന്തോറും നെറ്റ് വര്‍ക്ക് കൂടുതല്‍ കാര്യക്ഷമമാകും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക