
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് എം രാജി വെയ്ക്കും. ഇടതു മുന്നണി പ്രവേശത്തിന് ശേഷം സിപിഎമ്മുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോട് കൂടി കേരള കോണ്‍ഗ്രസ് മാണി ഘടകം പ്രതിനിധി നിര്‍മല ജിമ്മി സ്ഥാനമൊഴിയാനായി അടുത്ത ദിവസം രാജി സമര്‍പ്പിക്കും.
ഇടതുമുന്നണിയുമായി കോണ്‍ഗ്രസ് എം ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത രണ്ട് വര്‍ഷം സിപിഎമ്മിനാണ് ജില്ലാ പഞ്ചായത്ത് ഭരണം. ഇതേ സ്ഥാനം രാജി വെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം കാണാനാകാതെ വന്നതോടെയാണ് കേരള കോണ്‍ഗ്രസ് എം വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് ചേക്കേറിയത്.