ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ അതിവേഗ ഡെലിവറിക്കായി ഡ്രോണുകളെ ഉപയോഗിക്കാന്‍ തുടങ്ങി. യു.എസ് സംസ്ഥാനങ്ങളായ കാലിഫോര്‍ണിയയിലും ടെക്‌സാസിലുമാണ് ഡ്രോണുകള്‍ വഴി ഓര്‍ഡറുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ കസ്റ്റമേഴ്സിന്റെ വീടുകളിലേക്ക് പാക്കേജുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോണ്‍ പുതിയ ഡ്രോണ്‍ ഡെലിവറി സംവിധാനവുമായി എത്തിയിരിക്കുന്നത്.

അടുത്തിടെ, കാലിഫോര്‍ണിയയിലെ ലോക്ക്‌ഫോര്‍ഡിലെയും ടെക്‌സസിലെ കോളേജ് സ്റ്റേഷനിലെയും ഉപഭോക്താക്കള്‍ക്ക് കമ്ബനിയുടെ ‘ആമസോണ്‍ പ്രൈം എയര്‍’ ഡ്രോണ്‍ സേവനം വഴി ചെറിയ പാഴ്സലുകള്‍ ലഭിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയിലാണ് യു.എസിലെ രണ്ട് പ്രധാന സ്റ്റേറ്റുകളില്‍ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കാലക്രമേണ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഡ്രോണ്‍ ഡെലിവറി വ്യാപിപ്പിക്കുമെന്ന് ആമസോണ്‍ എയര്‍ വക്താവ് നതാലി ബാങ്കെ ഒരു പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020-ലാണ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്‌എഎ) ആമസോണിന് ഡ്രോണ്‍ വഴി പാക്കേജുകള്‍ അയയ്ക്കാന്‍ (പാര്‍ട്ട് 135) അനുമതി നല്‍കിയത്. ലോക്ക്ഫോര്‍ഡിലും കോളേജ് സ്റ്റേഷനിലും താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിലവില്‍ ആമസോണ്‍ എയര്‍ സേവനത്തില്‍ സൈന്‍ അപ്പ് ചെയ്യാനും ഓര്‍ഡറുകള്‍ നല്‍കാനും കഴിയും. അതേസമയം മറ്റുള്ള പ്രദേശത്ത് ഡ്രോണ്‍ ഡെലിവറി ലഭ്യമാകുമ്ബോള്‍ അവിടെ താമസിക്കുന്ന ഉപഭോക്താക്കളെ ആമസോണ്‍ തന്നെ അറിയിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക