തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ വെള്ളുടുമ്ബന്‍ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ വലമുറിച്ച്‌ കടലിലേലേക്ക് തിരിച്ചയച്ചു. വിഴിഞ്ഞം പുതിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് വെള്ളുടുമ്ബന്‍ സ്രാവ് കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വംശനാശ ഭീഷണി നേരിടുന്ന വെള്ളുടുമ്ബന്‍ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ കമ്ബവല മുറിച്ച്‌ കടലിലേക്ക് തിരികെ തള്ളിവിട്ടെങ്കിലും സ്രാവിന്റെ തല കര ഭാഗത്തോട് ചേര്‍ന്ന് കിടന്നതിനാല്‍ തിരികെ പോകാന്‍ കഴിയാതെയായി.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ സ്രാവിന്റെ വാലില്‍ കയര്‍ കെട്ടി വലിച്ചാണ് തിരികെ കടലിലേക്ക് അയച്ചത്. കടലിലേക്ക് പോയ സ്രാവ് വീണ്ടും തിരികെ കരയിലേക്ക് അടുത്തെങ്കിലും തിരികെ പോയി. വംശനാശ ഭീഷണി നേരിടുന്ന ഈ സമുദ്രജീവിയെ സംരക്ഷിക്കുന്നത് സംബന്ധിച്ച്‌ വലിയ ബോധവത്കരണം മത്സ്യത്തൊഴിലാളികളില്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ മത്സ്യബന്ധന സമയത്ത് ഇവ വലയില്‍ പെട്ടാല്‍ അതിനെ തിരികെ കടലിലേക്ക് വിടുകയാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്യുക. ഇവയെ രക്ഷിക്കാന്‍ വലമുറിക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ സാമ്ബത്തിക നഷ്ടമാണ് ഉണ്ടാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക