FeaturedNews

രവിയുടെ വലയിൽ കുടുങ്ങിയത് അത്യപൂർവ്വ മത്സ്യം; ലേലം ചെയ്തത് 1.87 ലക്ഷം രൂപയ്ക്ക്: വിശദാംശങ്ങൾ വായിക്കാം.

മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലഭിച്ചത് 1.87 ലക്ഷം രൂപ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. അതിരമ്ബട്ടണം കാരയൂരിലെ മത്സ്യത്തൊഴിലാളി രവിയുടെ വലയിലാണ് അപൂർവ മത്സ്യം കുടുങ്ങിയത്. ‘പ്രോട്ടോണിബിയ ഡയകാന്തസ്’ എന്ന് ജൈവശാസ്ത്രനാമമുള്ള മത്സ്യത്തെയാണ് രവിക്ക് ലഭിച്ചത്.

കഴിഞ്ഞദിവസം കടലില്‍ ഇറങ്ങിയപ്പോഴാണ് രവിയുടെ വലയില്‍ വലിയ ഒരു മീൻ കുടുങ്ങിയത്. 25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ അദ്ദേഹം ചന്തയിലെത്തിച്ച്‌ ലേലത്തിനു വെച്ചു. അപൂർവയിനമായതിനാല്‍ സ്വന്തമാക്കാൻ ആളുകള്‍ കൂട്ടംകൂടി. 1000 രൂപയില്‍ തുടങ്ങിയ ലേലം ഒടുവില്‍ 1,87,770 രൂപയ്ക്കാണ് ഉറപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. തമിഴ്നാട് തീരത്ത് അത്യപൂർവമായിട്ടാണ് ലഭിക്കാറുള്ളതെന്ന് മീൻപിടിത്തക്കാർ പറയുന്നു. ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല്‍ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു. സിങ്കപ്പൂരില്‍ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കള്‍ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button