ഏതാനും ദിവസങ്ങൾ മുന്നേ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദക്ക് നേരെ വധശ്രമം ഉണ്ടായി. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.വകയാമ നഗരത്തില്‍ ഒരു പരിപാടിക്കിടെ അക്രമി പൈപ്പ് ബോംബ് പോലെ തോന്നിക്കുന്ന ഒന്ന് കിഷിദക്ക് നേരെ നേരെ എറിയുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചെടുത്തത് കൂടെയുണ്ടായിരുന്ന ഒരു അംഗരക്ഷകന്റെ ജാഗ്രതയും, മനസ്സാന്നിധ്യവും ധൈര്യവും ആണ്. അംഗരക്ഷകൻ പ്രധാനമന്ത്രിയെ രക്ഷിക്കുന്ന നിമിഷങ്ങളുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

പ്രധാനമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ നിൽക്കുന്ന അംഗരക്ഷകന്റെ ശ്രദ്ധയിലാണ് തറയിലൂടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കി ഉരുട്ടി വിട്ട ബോംബ് പെടുന്നത്. ഉടൻതന്നെ കയ്യിലിരുന്ന സ്യൂട്ട് കേസ് കൊണ്ട് ബോംബ് തടഞ്ഞിടുന്ന ഇയാൾ പിന്നീട് കാലുകൾ കൊണ്ട് ഈ ബോംബിനെ തൊഴിച്ച് അകറ്റുകയും, അതേ നിമിഷത്തിൽ തന്നെ പ്രധാനമന്ത്രിയെ ചേർത്തുപിടിച്ച് പരമാവധി അകലേക്ക് മാറ്റുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഞൊടിയിടയിൽ അയാൾ തൻറെ കർത്തവ്യം വീരോചിതമായി നിറവേറ്റുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രിമാര്‍ക്ക് നേരെ ജപ്പാനില്‍ ഇതാദ്യമായല്ല ആക്രമണം നടക്കുന്നത് . കഴിഞ്ഞ വര്‍ഷം മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ ഒരു അക്രമി വധിച്ചിരുന്നു. പൊതുമധ്യത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ആബെയെ അക്രമി വെടിവെച്ചിട്ടത്. ജപ്പാനില്‍ ഏറെ സ്വീകാര്യനായ, ജനങ്ങള്‍ സ്നേഹിച്ചിരുന്ന ഒരു നേതാവായിരുന്നു ഷിന്‍സോ ആബെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക