തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ചൊവ്വാഴ്ച എത്തിയത് ചതക്കണവയുടെ വലിയ ശേഖരം. വൈറ്റ് സ്ക്വിഡ് എന്നപേരില്‍ അറിയുന്ന ഈമത്സ്യം കയറ്റുമതി കമ്ബോളത്തില്‍ വൻ ഡിമാൻഡ് ഉള്ളതാണ്. ചൊവ്വാഴ്ച എത്തിയ മിക്ക വള്ളങ്ങളിലും ഇതിന്റെ വലിയ ശേഖരം ഉണ്ടായിരുന്നു.

ഉച്ചമുതല്‍ തുടങ്ങിയ ഈ മീനിന്റെ വരവ് സന്ധ്യവരെയും തുടര്‍ന്നു. തൂക്കം അധികമില്ലാത്ത ഇവയ്ക്ക് തീരത്ത് കിലോയ്ക്ക് 300ല്‍ താഴെയായിരുന്നു വില. വലിപ്പം കൂടിയവയ്ക്ക് കിലോയ്ക്ക് 400 രൂപയിലേറെയും വിലയുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനുപുറമെ രാവിലെ വള്ളിക്കുഴിയാളെയും വാളയും ധാരാളമായി എത്തി. ചെറിയതോതില്‍ വറ്റ മീനും കിട്ടി. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ തീരത്തെ തിരക്ക് രാത്രി വൈകിയും തുടര്‍ന്നു. ഇപ്പോള്‍ ലഭിക്കുന്ന മത്സ്യശേഖരം പ്രതീക്ഷ നല്‍കുന്നതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക