ജുഹൂ ബീച്ചില്‍ കടല്‍ത്തിരയില്‍പ്പെട്ട് ജീവൻ അപകടത്തിലായ രണ്ട് കുട്ടികളെ പോലീസ് കോണ്‍സ്റ്റബിള്‍ രക്ഷപ്പെടുത്തി. സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെ വിഷ്ണു ഭോറാവു ബേലെ ആണ് ഏഴും പത്തും പ്രായമുള്ള കുട്ടികളെ കടലില്‍നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

വെള്ളിയാഴ്ച വൈകുന്നേരം ജുഹൂ കോലിവാഡയിലാണ് അപകടമുണ്ടായത്. സ്വന്തം ജീവൻ പണയപ്പെടുത്തി പോലീസുദ്യോഗസ്ഥൻ കുട്ടികളെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശക്തമായ തിരകളില്‍പ്പെട്ട് നില്‍ക്കുന്ന രണ്ട് കുട്ടികളേയും അവരുടെ അരികിലേക്ക് ചെല്ലുന്ന വിഷ്ണുവിനേയും വീഡിയോയില്‍ കാണാം. പിന്നീട് കുട്ടികളെ രണ്ടുപേരേയും തന്റെ കൈകളില്‍ പിടിച്ച്‌ കരയിലേക്ക് എത്തിക്കുന്നതും കാണാം. കുട്ടികളെ സുരക്ഷിതമായി ഇദ്ദേഹം രക്ഷകര്‍ത്താക്കളെ ഏല്‍പിച്ചു. നിരവധി പേര്‍ പോലീസുദ്യോഗസ്ഥന്റെ പ്രവൃത്തിയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക