സാത്താൻ സേവകരുടെ ആരാധനാ ക്രമം എന്ന് പറയുന്നത് ബ്ലാക്ക് മാസ് അഥവാ കറുത്ത കുർബാനയാണ്. ക്രൈസ്തവരുടെ ആരാധനാക്രമമായ കുർബാനയെ അവഹേളിക്കുകയാണ് ഈ ചടങ്ങിൽ പ്രധാനമായും നടക്കുന്നത്. നിന്ദ്യവും പൂജ്യവുമായി ക്രൈസ്തവ വിഭാഗം കണക്കാക്കുന്ന പൂജാ വസ്തുക്കളെ ആർത്തവ രക്തത്തിൽ കുതിർത്തും സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ പ്രതിഷ്ഠിച്ചും എല്ലാമാണ് ഇത്തരം വൈകൃത്യങ്ങൾ സാത്താൻ സേവകർ ആരാധന എന്ന പേരിൽ നടത്തുന്നത്.

ക്രൂശിത രൂപത്തെ തല തിരിച്ചുനിർത്തി അതിനു മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, കൂട്ടരതിയിൽ ഏർപ്പെടുക, ലഹരി ഉപയോഗം നടത്തുക, മറ്റ് ലൈംഗിക വൈകൃത്യങ്ങൾ ചെയ്യുക എന്നിവയെല്ലാം ഇവരുടെ ആരാധനാക്രമത്തിന്റെ ഭാഗമാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സാത്താൻ പ്രീതനാകുമെന്നും തങ്ങളുടെ ഉദിഷ്ഠ കാര്യങ്ങൾ സാധിച്ചു കിട്ടുമെന്നുമാണ് ഇവരുടെ വിശ്വാസം. ഇവരുടെ സാത്താൻ സങ്കല്പം എന്നു പറയുന്നത് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ദൈവത്തേക്കാൾ വലിയവനാവണം എന്ന് ആഗ്രഹിച്ച ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്ന മാലാഖയായിരുന്നു ലൂസിഫർ. സ്വാർത്ഥത കടന്നുകൂടിയ ലൂസിഫറിനെ ദൈവിക സന്നിധിയിൽ നിന്ന് അല്ലെങ്കിൽ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് വിശ്വാസം. അങ്ങനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ലൂസിഫർ ആണ് ഇവരുടെ ആരാധനാമൂർത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലും സാത്താൻ സേവ സംഘങ്ങൾ പിടിമുറുക്കുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ സംഘത്തിൽപ്പെട്ട മനോനില തെറ്റി നിരവധി ആളുകളാണ് ജീവനൊടുക്കിയിട്ടും ജീവനെടുത്തിട്ടും ഉള്ളത്. കേരളത്തിൻറെ വിവിധ ജില്ലകളിൽ ഇത്തരം സംഘങ്ങൾ സജീവമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലാക്ക് മാസിനെ കുറിച്ചും ലൂസിഫർ പൂജയെ കുറിച്ചും വിശദമായി അറിയാൻ ചുവടെയുള്ള വീഡിയോ കാണാം👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക