കൊണ്ടാഴി എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് വ്യാഴാഴ്ച കാലത്ത് അപകടമുണ്ടായത്. പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ കൊണ്ടാറ സ്വദേശി ഇടിഞ്ഞികുഴിയില്‍ ജോണിയാണ് അപകടത്തില്‍പ്പെട്ടത്.

പുഴയില്‍ പെട്ടെന്ന് വെള്ളം കയറി ഒഴുക്ക് ശക്തമായ തുടര്‍ന്നാണ് ചെക്ക് ഡാമിന് മുകളില്‍ നിന്ന് കാര്‍ തന്നെ താഴേക്ക് മറിഞ്ഞത്. ജോണിയെ നാട്ടുകാര്യം മീന്‍ പിടിക്കാന്‍ എത്തിയവരും ചേര്‍ന്ന് ശ്രമകരമായി പുറത്ത് എത്തിച്ചു. പഴയന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക