റോഡ് മുറിച്ചുകടക്കവെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയതോടെ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ച്‌ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ന് എം.സി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണു സംഭവം.

ഇത്തിത്താനത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്ബിളിയാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്ബിളി, കെ.എസ്.ആര്‍.ടി.സി ബസ് വരുന്നതുകണ്ട് വെപ്രാളപ്പെട്ടു. തുടര്‍ന്ന് കാല്‍ വഴുതി അടിയിലേക്കു വീഴുകയായിരുന്നു നാട്ടുകാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രൈവര്‍ വണ്ടി വെട്ടിച്ച്‌ നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്ബിളി രക്ഷപ്പെട്ടു. എന്നാല്‍, മുടി ടയറിന്റെ ഇടയില്‍ കുടുങ്ങി. സമീപത്തു തട്ടുകട നടത്തുന്ന കൃഷ്ണന്‍ ഓടിയെത്തി കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച്‌ മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ച്‌ അമ്ബിളിയെ പുറത്തെടുത്തു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. തലയില്‍ ചെറിയ മുറിവുണ്ടായതൊഴിച്ചാല്‍ മറ്റു പരുക്കുകളൊന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക