ഇന്ത്യയിലെ ഗെയിമിംഗ് വിപണിയില്‍ വന്‍ മുന്നേറ്റം. സ്റ്റേറ്റ് ഓഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021- 22 പ്രകാരം, ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 260 കോടി ഡോളറാണ്. അതേസമയം, 2027 ഓടെ ഇന്ത്യന്‍ ഗെയിമിംഗ് വിപണിയുടെ മൂല്യം 860 കോടി ഡോളര്‍ കവിയുമെന്നാണ് വിലയിരുത്തല്‍.

2020- 21 കാലയളവില്‍ ഏകദേശം 45 കോടി ഗെയിമര്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പുതിയ ഗെയിമുകള്‍ നിലവില്‍ വന്നതും, ഗെയിമിംഗ് ആപ്പുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതും ഗെയിമര്‍മാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം, പേയ്ഡ് ഗെയിമുകള്‍ക്കായി ഗെയിമര്‍മാര്‍ ശരാശരി 20 ഡോളര്‍ വീതം പേ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ 50.70 കോടി ഗെയിമര്‍മാരില്‍ 12 കോടി പേര്‍ പേയ്ഡ് ഉപഭോക്താക്കളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക