കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടുള്ള സിബിഐ റെയ്ഡില്‍ 7 പേര്‍ അറസ്റ്റില്‍. ഇന്നലെ ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടത്തിയത്. മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്താനായെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം സംഘങ്ങള്‍ കച്ചവടം നടത്തുന്നത്. സിബിഐ സംഘവും സാമൂഹിക മാധ്യമങ്ങള്‍ വഴി ആവശ്യക്കാരെന്ന മുഖേനയാണ് റാക്കറ്റുകളെ സമീപിച്ചത്. ഒരു നവജാത ശിശുവിനായി 4 മുതല്‍ 6 ലക്ഷം രൂപ വരെ വാങ്ങിയെന്ന് സിബിഐ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച്‌ വില്‍ക്കാനായിരുന്നു ഇത്തരം സംഘങ്ങളുടെ ശ്രമമെമെന്നാണ് നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക