പാലക്കാട്: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേരെ പിടികൂടി പാലക്കാട് സൈബര്‍ പോലീസ്. നൈജീരിയന്‍ സ്വദേശിയായ യുവാവും നാഗാലാന്‍ഡുകാരിയായ യുവതിയുമാണ് പോലീസിന്റെ പിടിയിലായത്. ലക്ഷക്കണക്കിന് രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്.

വിദേശത്ത് താമസിക്കുന്നവരാണ് തങ്ങളെന്ന് വിശ്വസിപ്പിച്ച്‌ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പണം തട്ടുകയുമാണ് ഇവരുടെ രീതി. സൗഹൃദം സ്ഥാപിക്കുന്നവരോട് സമ്മാനവും പണവും കൊറിയര്‍ വഴി അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ശേഷം വിമാനത്താവളത്തിലെ കസ്റ്റംസ് ചാര്‍ജ് മറ്റ് നികുതികള്‍ തുടങ്ങിയവയുടെ പേര് പറഞ്ഞ് പണം തട്ടുകയുമാണ് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഞ്ചിക്കോട് ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയുടെ അഞ്ച് ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങുന്നത്. ഇവരുടെ ഇന്റര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക