കേരളത്തില്‍ ഭരണഘടന തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ മാര്‍ച്ച്‌ വരട്ടെയെന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെ എന്നും ഇടതുമുന്നണി നടത്താനിരിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിനോട് അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരം മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. മേയര്‍ എഴുതിയത് പോലെ നിരവധി കത്തുകള്‍ ഇനിയുമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരള സര്‍ക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്ക് മാറ്റി വച്ചിരിക്കുകയാണ്.

താന്‍ അഡ്മിനിസ്‌ട്രേഷനില്‍ ഇടുപെടുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്, എന്നാല്‍ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാല്‍ താന്‍ രാജിവെക്കാം. എന്നാല്‍ സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം ധര്‍ണ്ണ നടത്തുമെന്നാണ് പറയുന്നത്. അവര്‍ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താന്‍ രാജ് ഭവനിലുള്ളപ്പോള്‍ തന്നെ നടത്തട്ടേ. ധര്‍ണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു.താന്‍ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കുറിച്ച് തനിക്ക് ശരിക്കും അറിയാം – പിണറായിക്കെതിരെ പരിഹാസം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ പരിഹാസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. മുഖ്യമന്ത്രി പിണറായിയെ കുറിച്ച് തനിക്ക് ശരിക്കും അറിയാം. പണ്ട് കൊലക്കേസ് പ്രതിയെ മോചിപ്പിക്കാൻ സ്റ്റേഷനിൽ എത്തിയ പിണറായിക്ക് നേരെ യുവ ഐപിഎസ് ഓഫീസർ എടുത്തു. അരമണിക്കൂറിനകം വീട്ടിൽ പോയി വസ്ത്രം മാറേണ്ട ഗതികേട് പിണറായി വിജയന് ഉണ്ടായി എന്നാണ് ഗവർണർ പരിഹാസ രൂപേണ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക