ഒടുവില്‍ വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഡിജിറ്റല്‍ വാലറ്റ് ആപ്പായ ‘ഗൂഗിള്‍ വാലറ്റ്’ യുഎസിൽ അവതരിപ്പിച്ചത് 2022-ലായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് ആപ്പ് ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.യു.എസില്‍ വാലറ്റ് ആപ്പ് ഉപയോഗിച്ച്‌ ഡിജിറ്റല്‍ പേയ്മെന്റുകളടക്കം ചെയ്യാൻ സാധിക്കും. എന്നാല്‍, ഇന്ത്യയില്‍ ആപ്പിന്റെ ജോലി അതല്ല. അതുപോലെ, ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ല.

എന്താണ് ഗൂഗിള്‍ വാലറ്റ് ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്സ് എന്ന് വേണമെങ്കില്‍ ഗൂഗിള്‍ വാലറ്റിനെ വിളിക്കാം. നിങ്ങളുടെ ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകള്‍, ബോർഡിങ് പാസുകള്‍, ട്രെയിൻ – ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഓണ്‍ലൈനായി എടുക്കുന്ന സിനിമാ ടിക്കറ്റുകള്‍, റിവാർഡ് കാർഡുകളുമൊക്കെ ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിച്ചുവെക്കാൻ കഴിയും.

പേഴ്സ് വീട്ടില്‍ മറന്നുവെച്ചാലും ഫോണുണ്ടെങ്കില്‍ എവിടെയും ബുദ്ധിമുട്ടേണ്ടിവരില്ല എന്ന് ചുരുക്കം. കോണ്‍ടാക്‌ട്‌ലെസ് പേയ്മെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ പേ പോലെ യു.പി.ഐ സേവനം ഗൂഗിള്‍ വാലറ്റില്‍ ലഭ്യമല്ല. എന്നാല്‍, ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ കോണ്‍ടാക്‌ട്‌ലെസ് പേയ്മെന്റുകള്‍ നടത്താൻ കഴിയും. പിവിആര്‍ ഇനോക്‌സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ല്യൂ, ഫ്‌ളിപ്പ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ്, ഉള്‍പ്പടെ 20 സ്ഥാപനങ്ങള്‍ വാലറ്റിന് വേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ പങ്കാളികളാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക