ഉത്സവ സീസണുകള്‍ സമാപിച്ചതോടെ ഇന്ത്യന്‍ ഇലക്‌ട്രിക് ടൂവീലര്‍ വിപണി ഒക്ടോബറില്‍ കാഴ്ചവച്ചത് വന്‍ മുന്നേറ്റം. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 286 ശതമാനം വളര്‍ച്ചയാണ് ഈ ഒക്ടോബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം, 76,581 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷനാണ് ഒക്ടോബറില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പന 19,286 മാത്രമായിരുന്നു.

ഇലക്‌ട്രിക് വാഹനങ്ങളുടെ മുന്നേറ്റത്തിന് നിരവധി വിപണി ഘടകങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഒല ഇലക്‌ട്രികാണ് ഏറ്റവുമധികം ഇലക്‌ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചത്. 16,170 യൂണിറ്റുകള്‍ വില്‍ക്കാന്‍ ഒല ഇലക്‌ട്രിക്കിന് സാധിച്ചിട്ടുണ്ട്. ഇതോടെ, ഒലയുടെ വിപണി വിഹിതം 21 ശതമാനമായി ഉയര്‍ന്നു. 19.5 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്ത് എത്തിയത് ഒക്കിനോവ ഓട്ടോടെക് ഇലക്‌ട്രിക് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇലക്‌ട്രിക്ക് വാഹന വിപണിയില്‍ പുതിയ കമ്ബനികളുടെ കടന്നുവരവ്, മികച്ച നിലവാരമുള്ള മോഡലുകള്‍, പരമ്ബരാഗത മോഡലുകളെ അപേക്ഷിച്ച്‌ കാര്യമായ വില വ്യത്യാസമില്ലായ്മ, കുറഞ്ഞ മെയിന്റനന്‍സ് ചിലവ് എന്നിവയാണ് ഉത്സവകാല കുതിപ്പിന് സഹായിച്ച ഘടകങ്ങള്‍. ഇവ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് നിരവധി പേരെ ആകര്‍ഷിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക